Stop killing barn owl – or called as silver owl

5
119

silver owl / Barn Owl a friend of Satan?

കാടും പടലും പിടിച്ചുകിടക്കുന്ന പരിസരങ്ങളില്‍ കണ്ടുവരുന്ന പാവം വെള്ളിമൂങ്ങ !!!!!!

Silver-owl
Silver-owl

News: 35 ലക്ഷം മതിക്കുന്ന വെള്ളിമൂങ്ങയെ കണ്ടെത്തി

ആലുവ

owl-hacker
owl-hacker

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 35 ലക്ഷം രൂപ വിലമതിക്കുന്ന അത്യപൂര്‍വ ഇനം വെള്ളിമൂങ്ങയെ ആലുവയിലെ ഒരു വീട്ടില്‍ നിന്നു ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വംശനാശം നേരിടുന്ന വെള്ളിമൂങ്ങയെ വിദേശത്തേ ക്കു കടത്താന്‍ സൂക്ഷിച്ചിരുന്നതാണെന്നു സംശയം. പ്രത്യേകപൂജകള്‍ക്കും മന്ത്രവാദത്തിനും ഉപയോഗിക്കുന്ന വെള്ളിമൂങ്ങകള്‍ക്കു മലേഷ്യ, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്.
വിദ്യാധിരാജ സ്കൂളിനു സ മീപം മാനപ്പറമ്പില്‍ യൂസഫിന്‍റെ വീട്ടിലെ ടെറസിനു മുകളില്‍ പ്രത്യേക പെട്ടിയിലാണിതിനെ കണ്ടെത്തിയത്. മൂങ്ങയെ ഡോക്റ്ററുടെ പരിശോധനയ്ക്കുശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. അവിടെനിന്നു കോടനാട് പ ക്ഷിസങ്കേതത്തിലേക്കു കൊണ്ടുപോകും. മൂങ്ങ എങ്ങനെ തങ്ങളുടെ ടെറസിനു മുകളില്‍ വന്നു എന്നറിയില്ലെ ന്ന നിലപാടിലാണു വീട്ടുകാര്‍.

Barn Owl: find more from wikipedia: https://en.wikipedia.org/wiki/Barn_Owl

ചെകുത്താന്‍റെ ബന്ധുവാണോ വെള്ളിമൂങ്ങ?

ദുര്‍‌ദേവതകളുടെ ഇഷ്‌ടക്കാരനായ വെള്ളിമൂങ്ങയെ ബലിയര്‍പ്പിച്ചാല്‍ സകലതും സാധിക്കുമെന്ന് ലോകമെമ്പാടുമുള്ള അന്ധവിശ്വാസികളില്‍ നല്ലൊരുപങ്കും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ ചോര കൊടുത്താല്‍ പ്രീതിപ്പെടാത്ത ദുര്‍ദേവതകള്‍ ഇല്ലെത്രെ!

പല രാജ്യങ്ങളിലും ‘നിഴല്‍‌ക്കുത്ത്’ (വൂഡൂയിസം) നടത്താന്‍ വെള്ളിമൂങ്ങകളെ ഉപയോഗിക്കാറുണ്ട്. നിഴല്‍‌ക്കുത്തിലെന്ന പോലെ, ശത്രുവിനെ വെള്ളിമൂങ്ങയായി സങ്കല്‍‌പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. തുടര്‍ന്ന് ശത്രുവിന്റെ കണ്ണ് പൊട്ടാനായി വെള്ളിമൂങ്ങയുടെ കണ്ണ് കുത്തിപ്പൊട്ടിക്കും. അല്ലെങ്കില്‍ ശത്രുവിന്റെ കയ്യൊടിയാനായി വെള്ളിമൂങ്ങയുടെ ചിറകുകള്‍ ഒടിക്കും.

ഉത്തരേന്ത്യയില്‍ വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ് ഉള്ളത്. വിവിധ കാര്യലബ്ധിക്കായി നടത്തുന്ന മന്ത്രോച്ചാടന ചടങ്ങുകളില്‍ വെള്ളിമൂങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഉപാസിക്കുന്ന ദുര്‍‌ദേവതയെ പ്രീതിപ്പെടുത്താനായി വെള്ളിമൂങ്ങയെ കൊല്ലുകയോ അല്ലെങ്കില്‍ മൂങ്ങയുടെ ഒരു ചിറക് ബലമായി ഒടിക്കുകയോ ചെയ്യുമെത്രെ.

ദീപാവലിയുടെ സമയത്ത് ഉത്തരേന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് ഗുജറാത്തിലെ വഡോദരയില്‍ നിന്ന് ചിറകൊടിഞ്ഞ രീതിയില്‍ വെള്ളിമൂങ്ങകളെ ലഭിക്കുന്നത് മൃഗസംരക്ഷണവകുപ്പിനെ അത്ഭുതപ്പെടുത്തിയിരുന്നു. അന്വേഷണം നടത്തിയപ്പോഴാണ് മന്ത്രവാദത്തില്‍ ചിറകൊടിക്കപ്പെട്ട മൂങ്ങകളാണ് ഇതെന്ന് മനസിലാവുന്നത്.

വീട്ടില്‍ വളര്‍ത്തിയാല്‍ ഭാഗ്യം കൊണ്ടുവരുന്ന പക്ഷിയാണെന്നാണ് വെള്ളിമൂങ്ങയെ പറ്റി പരക്കെയുള്ള മറ്റൊരു അന്ധവിശ്വാസം. ഇങ്ങിനെ, ധനം കൊണ്ടുവരാനായി ഗള്‍‌ഫിലെയും യൂറോപ്പിലെയും വീടുകളില്‍ കൂട്ടിലടയ്ക്കപ്പെട്ടിരിക്കുന്ന വെള്ളിമൂങ്ങകള്‍ക്ക് കണക്കില്ലെത്രെ.

ഇണയെ പിരിഞ്ഞിരിക്കാന്‍ ഇഷ്‌ടമില്ലാത്ത പക്ഷിയാണെത്രെ വെള്ളിമൂങ്ങ. വര്‍ഷങ്ങളോളം നിലനില്‍ക്കുമെത്രെ വെള്ളിമൂങ്ങകളുടെ ദാമ്പത്യജീവിതം. അതിനാല്‍ തന്നെ, മികച്ച ദാമ്പത്യ ജീവിതത്തിന് വെള്ളിമൂങ്ങയെ വീട്ടില്‍ പാര്‍പ്പിച്ചാല്‍ മതിയെന്ന് അറബികളും മറ്റും വിശ്വസിച്ചുവരുന്നു.

ആരോഗ്യരംഗത്തെ അന്ധവിശ്വാസങ്ങളില്‍ ഒന്ന് വെള്ളിമൂങ്ങയുടെ ഔഷധഗുണത്തെ പറ്റിയാണ്. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും കുഷ്ഠം തുടങ്ങിയ മാറാരോഗങ്ങള്‍ ഭേദപ്പെടുത്താനും വെള്ളിമൂങ്ങയുടെ മാംസം കഴിച്ചാല്‍ മതിയെന്ന് പലരും വിശ്വസിക്കുന്നു. വെള്ളിമൂങ്ങയുടെ കണ്ണില്‍ നിന്നുവരുന്ന രശ്മികള്‍ വെറുതെയൊന്ന് ഏറ്റാല്‍ മതി ഏതു മാറാരോഗവും മാറും എന്ന് വിശ്വസിപ്പിച്ച്, ‘രശ്മിയേല്‍‌പ്പിച്ച്’ പണം പിടുങ്ങുന്ന വ്യാജസിദ്ധന്മാരും ഉണ്ട്.

യൂറോപ്പിലും അറേബ്യന്‍ രാജ്യങ്ങളിലും വെള്ളിമൂങ്ങയ്ക്ക് വന്‍ ഡിമാന്‍ഡാണ്. ഒരുലക്ഷം രൂപ മുതല്‍ മുകളിലേക്കാണ് വെള്ളിമൂങ്ങയുടെ വില. വലുപ്പത്തിനനുസരിച്ച് വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകും. നല്ല തൂക്കമുള്ള ഒരു വെള്ളിമൂങ്ങയ്ക്ക് പത്തുലക്ഷം രൂപ വരെ കിട്ടിയ ചരിത്രമുണ്ടെത്രെ.
ഇന്ത്യയില്‍ മൊത്തം 22 സ്പീഷീസ് മൂങ്ങകളുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ മൂന്നിനങ്ങളെയാണ് അന്ധവിശ്വാസികള്‍ വേട്ടയാടുന്നത്. ബാണ്‍ ഔള്‍ (വെള്ളിമൂങ്ങ), ഗ്രേറ്റ് ഹോണ്‍ഡ്, യുറേഷ്യന്‍ ഈഗിള്‍ ഔള്‍. ഇതില്‍ വെള്ളിമൂങ്ങയാണ് കേരളത്തില്‍ കാണപ്പെടുന്നത്. വൈറ്റ് ഔള്‍, സില്‍വര്‍ ഔള്‍, ബാണ്‍ ഔള്‍, ഡെമണ്‍ ഔള്‍, ഗോസ്റ്റ് ഔള്‍, ഡെത്ത് ഔള്‍ എന്നിങ്ങനെ നമ്മുടെ വെള്ളിമൂങ്ങയ്ക്ക് വിളിപ്പേരുകള്‍ നിരവധിയുണ്ട്.

ഏറ്റവും വലിയ മൂങ്ങയ്ക്ക് മൂന്നു കിലോയ്ക്ക് അടുത്തു ഭാരം വരും. തലയിലെ തൂവലുകളുടെ ആകൃതി വ്യത്യാസമനുസരിച്ചാണ് വിവിധ ഇനങ്ങളായി വേര്‍തിരിക്കുന്നത്. വെള്ളിമൂങ്ങയുടെ മുഖത്തെ ഒരു പ്രത്യേകത പ്രണയചിഹ്നമാണ്.

ദിവസവും 80 മുതല്‍ 100 ഗ്രാം വരെ ഭക്ഷണം കഴിക്കുന്ന പക്ഷികളാണ് വെള്ളിമൂങ്ങകള്‍. അടയിരിക്കുന്ന കാര്യത്തില്‍ അമ്മ മൂങ്ങയ്ക്കും അച്ഛന്‍ മൂങ്ങയ്ക്കും തുല്യാവകാശമാണ്. മാതാവും പിതാവും അടയിരിക്കും. ഒറ്റപ്രാവശ്യം നാല് മുതല്‍ ആറ് മുട്ടകളാണ് അമ്മ മൂങ്ങയിടുക.

barn-owl
barn-owl

1972ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം ഷെഡ്യൂളില്‍ വെള്ളിമൂങ്ങയെ ഉള്‍‌പ്പെടുത്തിയിട്ടുള്ളതിനാല്‍ ഇവയെ കൈവശം വയ്ക്കുന്നതും കൊല്ലുന്നതും കൈമാറുന്നതുമൊക്കെ കുറ്റകരമാണ്. എന്നാല്‍ തദ്ദേശവും വിദേശവുമായ വന്യമൃഗ മാഫിയകള്‍ കണ്ണുവയ്ക്കുന്ന കരിങ്കുരങ്ങ്, നക്ഷത്ര ആമ, വിവിധയിനം പാമ്പുകള്‍ തുടങ്ങിവയുടെ കൂട്ടത്തില്‍ വെള്ളിമൂങ്ങയാണ് ഇപ്പോഴത്തെ താരം.

അന്ധവിശ്വാസത്തിന് വേണ്ടി വെള്ളിമൂങ്ങകളെ വേട്ടയാടുന്നത് തുടര്‍ന്നാന്‍ ഈ ജീവിവര്‍ഗം അടുത്തുതന്നെ കുറ്റിയറ്റ് പോവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍‌കുന്നു. കേരളത്തില്‍ ഏതാണ്ട് എല്ലാ ജില്ലകളിലും, പ്രത്യേകിച്ച് വയനാട്ടിലും, ഈ ജീവിയെ വേട്ടയാടിപ്പിടിച്ച് വില്‍ക്കുന്നത് സാധാരണ സംഭവമാണ്.

എലികളെ കൊന്നൊടുക്കി, മനുഷ്യനെ സഹായിക്കുന്ന ഈ നിരുപദ്രവകാരിയായ പക്ഷിയെ വേട്ടയാടുന്ന മാഫിയാ സം‌ഘങ്ങള്‍ കേരളത്തില്‍ സജീവമാണ്. വനംവകുപ്പിന്‍റെ വിജിലന്‍സ് വകുപ്പ്, ആഭ്യന്തര വകുപ്പ്, എക്സൈസ് വകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാലേ ഈ വേട്ടയാടല്‍ നിലയ്ക്കൂ.
If you like this post, please link with us:

https://www.eface.in/stop-killing-barn-owl-or-called-as-silver-owl

Please save this bird…


5 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here