funLifeRelationship

How to face wife?

ഭാര്യമാരെ നേരിടേണ്ടതെങ്ങിനെ?


ലോകം ഉണ്ടായ കാലം മുതല് പാവം ഭര്ത്താക്കന്മാര് നേരിടുന്ന അതീവ ഗുരുതരമായ ഒരു പ്രശനത്തെ സംബദ്ധിച്ചാണ ് പറയാന് പോകുന്നത്.
ഭര്ത്താക്കന്മാര് അസംഘടിതരാണല്ലോ, ഞങ്ങള്ക്ക് യൂണിയനില്ല. ലീവില്ല, പിഎഫ്, ഗ്രാറ്റിവിറ്റി തുടങ്ങിയ യാതൊരു ആനുകൂല്യങ്ങളുമില്ല.
എന്തിന ് റിട്ടയര്മെന്റു പോലുമില്ല. (അല്ലെങ്കില് വോളന്ററി എടുത്ത് രക്ഷപ്പെടാമായിരുന്നു.)
എന്നിട്ടും , പകല് മുഴുവന് അദ്ധ്വാനിച്ച്, വിയര്‍ത്ത്, വിളറി, തളര്‍ന്ന് അവശരായി വീട്ടിലെത്തുന്ന ഭര്‍ത്താക്കന്മാരോട് ദിവസവും ഭാര്യമാര് ചോദിക്കുന്ന നിന്ദ്യവും ക്രൂരവും ജുഗുപ്ത്സാവഹവുമായ ഒരു ചോദ്യമുണ്ട്:
” ഇന്നും കുടിച്ചിട്ടുണ്ടില്ലേ? ”
(ചോദ്യത്തിലെ ‘ഇന്നും’ എന്ന പദം പ്രത്യേകം ശ്രദ്ധിക്കുക. പതിവു പോലെയെന്നര്‍ത്ഥം. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മാത്രം ഓരോ പെഗ്ഗടിക്കുന്ന നിഷ്കളങ്കനും ശുദ്ധനും വെളുത്തവനുമായ ഭര്ത്താവ് എന്ന ജീവിയോടാണ ് ചോദ്യമെന്നോര്ക്കണം.)
ഇതിന ് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില് ഭര്ത്താവ് വര്ഗ്ഗം അപലപിക്കുന്ന പല മാര്ഗ്ഗങ്ങളാണ ്, എല്ലാ മദ്യപാനികളുടെയും നന്മയെ കരുതി ഇവിടെ പരാമര്ശിക്കുന്നത്.
ഈ ചോദ്യത്തിന ് മുന്‍പില് പതറാത്ത ഭര്ത്താക്കന്മാര് ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന് “ഇല്ല” എന്ന് ഉറക്കെ പറഞ്ഞ് മസ്സിലു പിടിച്ച്, വീഴാതെ, ശ്രദ്ധിച്ച് അടുത്തമുറിയിലേക്ക് പോകും.
ഭാര്യമാരുണ്ടോ വിടുന്നു. തുടര് ചോദ്യങ്ങളുമായി അവരും പിന്നാലെ വരും.
“പിന്നെയന്തിനാ ഓടുന്നെ അവിടെ നില്ല്. മണത്തു നോക്കട്ടെ”
അക്കാര്യത്തില് പേടിയില്ല; മണത്തുനോക്കിയാല് എന്ത്? വിക്സ് മിഠായിയുടെ മണം.

(ശ്രദ്ധിക്കുക: മൌത്ത് ഫ്രെഷ്നര് എന്ന ലേബലില് മദ്യപന്മാര്ക്ക് വേണ്ടി വിപണിയിലിറക്കുന്ന പലതിലും മായമാണ ്. അത്തരം പദാര്‍ത്ഥങ്ങളുടെ മണം ഇനി പറയുന്ന സമയത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളൂ. ഹാള്‍സ് – 10 മിനിട്ട്, വിക്സ്-12 മിനിട്ടും 20 സെക്കന്‍ഡും, ഒര്ബിറ്റ്–0 മിനിട്ട്, പോളോ- 2 മിനിട്ട്. താലീസ്, മൌത്ത് ഫ്രഷ് തുടങ്ങിയ സാധനങ്ങള് തിന്ന് വാ കേടാക്കേണ്ട. അതു കൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. വിക്സ് ബാം മുഖമടച്ച് പുരട്ടിയാല് കുറെ സമയത്തേക്ക് പിടിച്ചു നില്ക്കാം-ജെ.പി)
മറ്റു ചിലരാകട്ടെ, മൌനം മദ്യപാനിക്കും ഭൂഷണമെന്ന ഭാവേന നിശബ്ദത പാലിക്കും. അത് സംശയം വര്ദ്ധിപ്പിക്കും. ഇത്തരം സന്നിദ്ധ ഘട്ടങ്ങളില് ലോകത്ത് ഇന്നേ വരെ ഒരു മദ്യപാനിയും നിശബ്ദത പാലിച്ച ചരിത്രമില്ലെന്ന് ഓര്ക്കണം. എത്ര നേരം മിണ്ടാതിരിക്കും?
“നിങ്ങളുടെ വായിലെന്താ നാക്കില്ലേ ? ”
“കയറി വന്നപ്പോഴേ മനസ്സിലായി ഫിറ്റാ, അല്ലിയോ ?”
തൂടങ്ങിയ പ്രകോപിതമായ ചോദ്യങ്ങള്ക്ക് മുന്പില് പൊട്ടിതെറിക്കാതിരിക്കാന് ഒരു യഥാര്ത്ഥ മദ്യപാനിക്ക് കഴിയില്ല. ഒടുവില് അത് അടികലശലില് എത്തും. ഫിറ്റും ഇറങ്ങി പോകും.

കിടന്നുകൊണ്ട് പ്രവേശിക്കുക എന്നതാണ ് മറ്റൊരു ഉത്തമമായ മാര്ഗ്ഗം. ബോധമില്ലാത്തവനോട് എന്തു പറയാന് എന്നു കരുതി ഭാര്യമാര് മിണ്ടാതിരിക്കും. തെറി മുഴുവന് പിറ്റേന്ന് കേട്ടാല് മതി. രാവിലെ മറ്റു തിരക്കുകള് ഉള്ളതിനാല് സഹിക്കേണ്ട സമയം കുറവായിരുക്കുമെന്നൊരു ഗുണമുണ്ട്.
ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്പേ ‘എന്ന പദ്ധതി നമ്മുടെ പൂര് വ്വികന്മാരായ മദ്യപന്മാര് വിജയകരമായി നടപ്പാക്കിയ ഒന്നാണ ്.
ഭാര്യക്ക് സംസാരിക്കാന് അവസരം കൊടുക്കാതെ കയറിചെല്ലുന്പോഴെ തട്ടികയറുക.
“ഗെയിറ്റ് തുറക്കാന് എന്താ ഇത്ര താമസം, എത്ര നേരമായി ഹോണടിക്കുന്നു, കാപ്പികപ്പെന്താ ഇവിടെയിരിക്കുന്നേ,” തുടങ്ങിയ സ്ഥിരം കുടുംബകലഹ പദാവലികള് നിങ്ങളെ ഇക്കാര്യത്തില് സഹായിക്കും.
ദീര്ഘകാലാടിസ്ഥാനത്തില് നടപ്പാക്കാന് കഴിയില്ലെന്നതാണ ് ഈ പദ്ധതിയുടെ പോരായ്മ. മാത്രമല്ല, ഇതിന ് മിനിമം ബോധം അത്യാവശ്യമാണ ് . (കാപ്പി കപ്പു കണ്ടാല് ബക്കറ്റാണെന്ന് തോന്നുന്ന അവസ്ഥയില് ഇത് പൊളിഞ്ഞു പോകും.)
ഒരു പാര്ട്ടിയുണ്ടായിരുന്നുവെന്നതാണ ് മറ്റൊരു പതിവ് പല്ലവി.
ഇതും അപകടകരമായൊരു പ്രസ്ഥാവനയാണ ് .
” എന്നിട്ട് എന്നെ എന്തേ കൊണ്ടുപോയില്ല” എന്നാവും ആദ്യപ്രതികരണം. (പാര്ട്ടി മീനൂസ് ബാറിലാ. ഭാര്യയേയും കൊണ്ട് പോകാന് പറ്റിയ സ്ഥലം)
പ്രതികരണം 2 : “പാര്ട്ടിക്ക് പോയെന്ന് കരുതി കുടിക്കണമെന്നുണ്ടോ? അവിടെ വിഷം തന്നാല് അതും നിങ്ങള് കുടിക്കുമോ ? ”
(പാര്ട്ടിക്ക് ആരെങ്കിലും വിഷം വിളന്പുമോ എന്ന ചേദ്യം അപ്രസക്തമാണ ്. നമ്മുടെ ഭാഗ്യം കൊണ്ട് അത്രയ്ക്കൊക്കെ ബുദ്ധിയേ ദൈവം കൊടുത്തിട്ടുള്ളൂ. മറ്റൊരു പണിക്കും കൊള്ളില്ലെന്ന് സ്വയം ബോധ്യപ്പെടുന്പോഴാണല്ലോ ഭാര്യയുടെ ജോലി സ്വീകരിക്കുന്നത്)

കുടിച്ചിട്ടുണ്ടെന്ന് സമ്മതിക്കുകയാണ ് ഏറ്റവും നല്ല മാര്ഗ്ഗം.
” ഒരു സുഹൃത്തിനെ കണ്ടു അങ്ങിനെ പെട്ടു പോയതാ ”
താത്കാലികമായി ഭാര്യ സംതൃപതയയാകും. എത്ര നല്ലവനായ ഭര്ത്താവ്! ഒരു പെഗ്ഗ് അടിച്ചാല് പോലും എന്റെ അടുത്ത് സമ്മതിച്ചല്ലോ. കുറ്റം മുഴുവന് സുഹൃത്തിനിരിക്കുകയും ചെയ്യും.
” ഈ കൂട്ടുകാരാ നിങ്ങളെ നശിപ്പിക്കുന്നത്. ഇവന്മാര്ക്കൊന്നും വീടും കുടിയുമില്ലേ (മറ്റേ കുടി), ഇനിയെങ്കിലും ഈ കൂട്ടുകെട്ടൊന്ന് അവസാനിപ്പിക്ക്.ഇവന്റെയൊക്ക തലയില് ഇടിത്തീ വീഴും…..”
അതുകുഴപ്പമില്ല. ഇല്ലാത്ത സുഹൃത്തിന്റെ തലയില് ഇടിത്തീ വീണാല് നമുക്കെന്ത്?
എങ്കിലും വഴക്കുണ്ടായാല് ഒരു രാത്രിയുടെ നഷ്ടമേയുള്ളൂ. ഇത്തരം വിദഗ്ദ്ധോപദേശങ്ങള് കേട്ടാല് ജീവിതകാലം മുഴുവന് തികട്ടി വരും.
9 പെഗ്ഗടിച്ചിട്ട് ഒരു പെഗ്ഗേ അടിച്ചുള്ളൂവെന്ന് പറയുക, വൈറ്റ് അടിച്ചിട്ട് ബീയറാണെന്ന് പറയുക തുടങ്ങിയ മറ്റു നിരവധി മാര്ഗ്ഗങ്ങളുണ്ട്. വിസ്താരഭയം മൂലം വിശദ്ധീകരിക്കുന്നില്ല. മുകളില് പറഞ്ഞവയൊന്നും ഭാര്യമാരില് നിന്ന് രക്ഷപ്പെടാനുള്ള ശാശ്വതമാര്ഗ്ഗങ്ങളല്ല. തലമുറകളായി ആര്ജിച്ചെടുത്ത അവരുടെ ഘ്രാണശക്തി ദിനം പ്രതി വര്ദ്ധിച്ചു വരികയാണ ്. ഇതിന ് അടിയന്തിരമായി പോം വഴി കണ്ടേപറ്റൂ. വിജയകരമായ മറ്റെന്തെങ്കിലും മാര്ഗ്ഗമുണ്ടെങ്കില് വായനക്കാര് ഉടന് അറിയിക്കണമെന്നപേക്ഷിക്കുന്നു.
ഇറാനില് അമേരിക്ക ആറ്റം ബോംബിടുന്നതുപോലുള്ള ആഗോള പ്രശ്നങ്ങളെ കുറിച്ച് ആലോചിച്ച് അസ്വസ്ഥനാകുന്പോള് അരപെഗ്ഗടിക്കുന്ന പാവം പാവം ഭര്ത്താക്കന്മാരെ ഇങ്ങെനെ പീഠിപ്പിക്കാമോ?
നിങ്ങള് പറയൂ.

Tags

Related Articles

One Comment

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Back to top button
Close