Uncategorized

Home Made Medicine – Kerala

മരുന്ന് വീട്ടില്‍ തന്നെയുണ്ടല്ലോ..

ചുമ, ജലദോഷം, ദഹനക്കേട് തുടങ്ങി പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കുപോലും പ്രകൃതിയില്‍തന്നെ പരിഹാരമുണ്ട്. വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്ന കുറേ ഒറ്റമൂലികളിതാ…ചെറിയ ദഹനക്കേട് വന്നാല്‍ പണ്ട് മുത്തശ്ശി ഉണ്ടാക്കിത്തന്നിരുന്ന 

കാച്ചിയ മോര് ഓര്‍മയില്ലേ? ഇഞ്ചിയും മഞ്ഞളും കറിവേപ്പിലയുമിട്ട നല്ല 

സുഗന്ധമുള്ള മോര്? ചില്ലറ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത്തരം 

ഔഷധക്കൂട്ടുകള്‍ പരമ്പരാഗതമായി നമുക്ക് ലഭിച്ചിട്ടുണ്ട്. 

വീട്ടുപറമ്പുകളില്‍ വളരുന്ന വിവിധതരം ഫലമൂലങ്ങളും 

ഔഷധസസ്യങ്ങളുമാണ് ഇങ്ങനെ ഒറ്റമൂലികളായെത്തി നമ്മെ 

സുഖപ്പെടുത്തിക്കൊണ്ടിരുന്നത്.ഒറ്റമൂലികള്‍ ഔചിത്യത്തോടെ മാത്രമേ പ്രയോഗിക്കാവൂ. 

പ്രകൃതിയില്‍നിന്നുള്ള എല്ലാ ഔഷധങ്ങളും എല്ലാവര്‍ക്കും ഒരുപോലെ 

ഫലപ്രദമാകണമെന്നില്ല. ഇവയില്‍ ചിലത് ചിലരില്‍ പാര്‍ശ്വഫലങ്ങള്‍പോലും ഉണ്ടാക്കാം.

പരമ്പരാഗത ഔഷധങ്ങളുടെ ശാസ്ത്രീയവശം തെളിയിച്ച് അവയെ ആധുനിക വൈദ്യവുമായി 

യോജിപ്പിക്കുന്നതിന് ലോകാരോഗ്യസംഘടനതന്നെ മുന്‍കൈയെടുത്തിരിക്കുകയാണിപ്പോള്‍.
തുമ്മലിന് ഇഞ്ചിനീരും തേനും

കുളി കഴിഞ്ഞ ഉടന്‍ തുമ്മലും ജലദോഷവും വരാറുണ്ടോ? ''ഇഞ്ചിനീരും സമം തേനും 

ചേര്‍ത്ത് കഴിക്കുന്നത് ചെറിയ ജലദോഷം മാറാന്‍ നല്ലതാണ്.'' കോട്ടയ്ക്കല്‍ 

ആര്യവൈദ്യശാലയിലെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. പി. മോഹനന്‍ വാര്യര്‍ പറയുന്നു. 

ഇഞ്ചിയും തേനും ആന്റി ഓക്‌സിഡന്റ് ഘടകങ്ങളുള്ളവയാണ്. രണ്ടും ചേരുമ്പോള്‍ മികച്ച 

ഫലം ലഭിക്കുന്നു.


നമ്മുടെ നാടന്‍ നെല്ലിക്ക (അധികം വലുപ്പം ഇല്ലാത്ത ചെറിയ ഇനം) വൈറ്റമിന്‍ സിയുടെ 

വലിയ ഒരു സ്രോതസ്സാണ്. നെല്ലിക്ക ചതച്ചെടുത്ത നീര് രണ്ട് സ്​പൂണ്‍ വീതം നിത്യവും 

കഴിക്കുന്നത് പൊതുവായ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.മഞ്ഞള്‍ ഒരേസമയം ആന്റി ഓക്‌സിഡന്റും ആന്റി ഇന്‍ഫക്ടീവ് പ്രോപ്പര്‍ട്ടി 

ഉള്ളതുമായതാണ്. പച്ച മഞ്ഞള്‍നീരില്‍ പകുതി തേന്‍ചേര്‍ത്ത് കഴിക്കുന്നതും 

രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.കല്‍ക്കണ്ടവും കുരുമുളക്‌പൊടിയും പൊടിച്ച് മിശ്രിതപ്പെടുത്തിയത് ഒരു സ്​പൂണ്‍ വീതം 

കഴിക്കുന്നത് ചുമയുടെ ആധിക്യം കുറയ്ക്കും.

''സാധാരണ ജലദോഷത്തിന് ആവി പിടിക്കുന്നത് വളരെ ഗുണം ചെയ്യും. വൈറല്‍ബാധയാണ് 

ജലദോഷമായി വരുന്നത്. ഇപ്പോള്‍ 'എച്ച് വണ്‍ എന്‍ വണ്‍' അടക്കമുള്ള അപകടകരമായ 

പകര്‍ച്ചവ്യാധികള്‍ പടരുന്നതിനാല്‍ സാധാരണ ജലദോഷംപോലും ഗൗരവത്തോടെ 

എടുക്കേണ്ടിയിരിക്കുന്നു. സാധാരണ ജലദോഷത്തിന് തുമ്മലും മൂക്കടപ്പും മൂക്കൊലിപ്പുമാണ് 

ലക്ഷണങ്ങള്‍. ഇവ മിക്കവാറും ഒരാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നില്ല. അലര്‍ജികൊണ്ട് 

ഉണ്ടാവുന്ന ജലദോഷമാണെങ്കില്‍ തൊണ്ട ചൊറിച്ചില്‍കൂടി കാണും. ഇത് പ്രത്യേകം 

ശ്രദ്ധിക്കുകയും ചികിത്സിക്കുകയും വേണം''-കൊച്ചി പി.വി.എസ്. ആസ്​പത്രിയിലെ 

കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി. ഡോക്ടര്‍ വിനോദ് ബി. നായര്‍ പറയുന്നു.ജലദോഷം പിടിച്ച ഉടന്‍ ഡോക്ടറെ കാണേണ്ടതില്ല. ആവിപിടിച്ചും വിശ്രമം എടുത്തും 

അസുഖം മാറ്റുക. കഫത്തില്‍ മഞ്ഞനിറം ഉണ്ടെങ്കില്‍ അതിനര്‍ഥം അണുബാധ ഉണ്ടെന്നാണ്. 

അപ്പോള്‍ പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.

''എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ പനികളുടെ ആദ്യലക്ഷണം 

ജലദോഷവും തുമ്മലും ആയതിനാല്‍ ഈ സമയത്ത് ഒറ്റമൂലി 

പരീക്ഷിക്കാതെ വേഗം ചികിത്സിക്കുന്നതാണ് നല്ലത്''-ഡോ. വിനോദ് ബി. 

നായര്‍ മുന്നറിയിപ്പു നല്‍കുന്നു.

''വിശ്രമത്തോളം പ്രധാനമാണ് തണുത്ത വെള്ളവും ഭക്ഷണവും 

ഒഴിവാക്കേണ്ടത്. രാവിലെ വളരെ നേരത്തെ ഉണര്‍ന്നുള്ള കുളിയും 

ഒഴിവാക്കണം.''പ്രമേഹവും കൊളസ്‌ട്രോളും

'കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, പയര്‍, കടല, പരിപ്പ് തുടങ്ങിയവ 

നിത്യാഹാരത്തിലുള്‍പ്പെടുത്തുന്നത് പ്രമേഹരോഗത്തെ കുറയ്ക്കാന്‍ സഹായിക്കും''-ഡോ. പി. 

മോഹനന്‍വാര്യര്‍ പറയുന്നു.


തവിട് കളയാത്ത അരിയാണ് പണ്ട് മലയാളികള്‍ ഉപയോഗിച്ചിരുന്നത്. നാര് ധാരാളമായി 

അടങ്ങിയ ഭക്ഷ്യവസ്തുവാണ് തവിട്. നാര് അടങ്ങിയ പഴങ്ങളും പച്ചക്കറികളും 

കഴിക്കുന്നതും നല്ലതാണ്.


കടല, ചെറുപയര്‍ എന്നിവ മുളപ്പിച്ച് കഴിക്കുമ്പോള്‍ അവയിലെ പ്രോട്ടീന്‍ കൂടുതല്‍ കിട്ടുന്നു. 

അതുപോലെ പുളിരസമുള്ള (സിട്രസ്) പഴങ്ങള്‍ – ഓറഞ്ച്, പൈനാപ്പിള്‍ – പ്രമേഹം 

കുറയ്ക്കും. ആന്തരികാവയവങ്ങളെ ശുദ്ധീകരിക്കുന്നതിന് ഇവയ്ക്ക് കഴിവുണ്ട്.


കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ 

കുറയ്ക്കാന്‍ സഹായിക്കും. ഇഞ്ചിയും ചെറുനാരങ്ങനീരും അല്പം പനംചക്കരയും സ്വാദിന് 

ചേര്‍ക്കാം.


നെല്ലിക്ക, ചുക്ക്, കുരുമുളക്, ജീരകം, ഉലുവ, വെളുത്തുള്ളി എന്നിവ സമം അളവിലെടുത്ത് 

അരച്ച് സൂക്ഷിക്കുക. ദിവസവും ഒരു ടീസ്​പൂണ്‍ വീതം ഇത് കഴിക്കുന്നത് പ്രമേഹത്തിനും 

കൊളസ്‌ട്രോള്‍ പ്രശ്‌നത്തിനും നല്ലതാണ്.


കറിവേപ്പില, പച്ചമഞ്ഞള്‍, നെല്ലിക്ക എന്നിവ അരച്ച് ദിവസവും ഓരോ സ്​പൂണ്‍ വീതം 

കഴിക്കുന്നത് പ്രമേഹത്തെ നശിപ്പിക്കും.ചര്‍മസൗന്ദര്യത്തിന് എട്ട് ഗ്ലാസ് വെള്ളം


'ശുദ്ധജലമാണ് ചര്‍മസൗന്ദര്യത്തിന്റെ പ്രധാന രഹസ്യം. ദിവസവും 

കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. ചര്‍മത്തിന്റെ ആരോഗ്യവും 

ഓജസ്സും കൂടും''-തിരുവനന്തപുരം ഡോ. കെ. യോഗിരാജ് സെന്റര്‍ ഫോര്‍ 

ഡര്‍മറ്റോളജി ആന്‍ഡ് കോസ്മറ്റോളജിയിലെ കണ്‍സള്‍ട്ടന്റ് 

ഡെര്‍മറ്റോളജിസ്റ്റ് ഡോ. രാഖീനായര്‍ പറയുന്നു.


വരണ്ട ചര്‍മമുള്ളവര്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണം. പാലും 

തൈരും മുഖത്ത് പുരട്ടുന്നത് ഈ ഫലം തരും. പക്ഷേ, ചിലരില്‍ ഇവ 

മുഖക്കുരു വളരാന്‍ ഇടയാക്കും.


ചര്‍മത്തിന് സൗന്ദര്യം ലഭിക്കാന്‍ ഇരുമ്പുസത്ത് അടങ്ങിയ മുരിങ്ങയില, ചീര തുടങ്ങിയ 

ഇലക്കറികളും പയര്‍വര്‍ഗങ്ങളും കഴിക്കുന്നത് നല്ലതാണ്. കാരറ്റില്‍ ബീറ്റാ കരോട്ടിന്‍ 

അടങ്ങിയിട്ടുണ്ട്. കാരറ്റ് പച്ചയായി കഴിക്കുന്നതും ഗുണം ചെയ്യും.

വരണ്ട ചര്‍മമുള്ളവര്‍ സോപ്പിന് പകരം ചെറുപയര്‍പൊടി ഉപയോഗിക്കുന്നതാണ് നല്ലത്.

എപ്പോഴും പൊടിയും പുകയുമേറ്റ് എളുപ്പം ചര്‍മസൗന്ദര്യം നഷ്ടമാവുക മുഖത്തും 

കൈകാലുകളിലുമാണ്. പഴുത്ത പപ്പായ അരച്ചുപുരട്ടുന്നത് ചര്‍മത്തിന്റെ ആരോഗ്യം 

വീണ്ടെടുക്കാന്‍ സഹായിക്കും. നാര് അടങ്ങിയ ഓട്‌സ് അരച്ച് പുരട്ടുന്നതും ചര്‍മകാന്തി വര്‍ധിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close