Walk upon the forest at kerala – gods own country

walk upon the forest at kerala – gods own country
ഈയിടെ കേരളത്തില്‍ നിന്നും ആഫ്രിക്കയിലേക്ക് പോയ ഒരു സുഹൃത്ത്‌ എനിക്കെഴുതി – ആഫ്രിക്കന്‍ മഴക്കാടുകളുടെ മുകളിലൂടെ കെട്ടിയ തൂക്കുപാലത്തിലൂടെ അവന്‍ ഒരു CANOPY WALK നടത്തിയെന്ന് . ഒപ്പം സ്വന്തം നാടായ കേരളത്തെ കളിയാക്കി ഒരു കമന്റും .. "ഒരു പാട് കാടുകളുള്ള കേരളത്തില്‍ ഇതൊന്നും ഒരിക്കലും വരില്ല. വന്നാല്‍ തന്നെ ഒരപകടം ഉണ്ടാകും ..  അതോടെ  ആ പരിപാടി അടച്ചു പൂട്ടും. നമ്മുടെ നാട്  ഒരിക്കലും നന്നാകില്ല."

ഞാന്‍ മറുപടിയായി കേളത്തിലെ THENMALA ECO TOURISM CENTRE ലെ  ADVENTURE ZONE ല്‍ വെച്ച് എടുത്ത കാനോപ്പി വാക്കിന്റെ കുറെ ചിത്രങ്ങള്‍ അവനു അയച്ചു  കൊടുത്തു … ഒപ്പം ഒരു അടിക്കുറിപ്പ് മാത്രം …
"മുറ്റത്തെ മുല്ലക്ക് മണമില്ല ".
അവന്‍ ക്ഷമ ചോദിച്ചു മറുപടിയെഴുതി … നമ്മുടെ കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിഞ്ഞില്ല എന്ന് ….
എന്റെ കഴിഞ്ഞ തെന്മല യാത്രയിലെ  കാനോപ്പി വാക്കിന്റെ ചില ചിത്രങ്ങള്‍ ഇതാ നിങ്ങള്‍ക്കായി …


THENMALA2.jpg


THENMALA.jpg


THENMALA1.jpg


THENMALA3.jpg


THENMALA4.jpg


THENMALA5.jpg


THENMALA6.jpg

Leave a Reply

Your email address will not be published.